Wednesday, May 18, 2011
Saturday, May 29, 2010
Nano sheet Two diamentional !!!!
Nano sheet.
നാനോ ഷീറ്റ്.
ദ്വിമാന നാനോ ഷീറ്റുകള്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. ജലത്തില്‍ നിര്‍മിച്ച ഏറ്റവും വലിയ ദ്വിമാന പോളിമര്‍ ക്രിസ്റ്റലാണ്.
ഈ ഷീറ്റുകള്‍ക്ക് രണ്ടു തന്മാത്രകളുടെ കനമേ ഉള്ളു. എങ്കിലും ഇവയ്ക്കു നൂറു കണക്കിന് മൈക്രോമീറ്റര്‍ വിസ്തൃതിയുണ്ട് . അതുകൊണ്ടുതന്നെ ഇവയെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും.
തന്മാത്രകളുടെ ഒഴുക്കിനെ നിയന്ത്രിക്കുവാനും രാസ വസ്തുക്കളെയും ജൈവ തന്മാത്രകളേയും കണ്ടുപിടിക്കുവാനും ഈ ഷീറ്റുകള്‍ പ്രയോജനപ്പെടും എന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
Ronald Zuckermann ന്റെ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘമാണ് നാനോ ഷീറ്റ് വികസിപ്പിച്ചെടുത്തത്.
NatureMaterials എന്നാ ജെര്‍ണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിക്കുന്നത്.
( കടപ്പാട് : www.sciencedaily.com )
117 th Element created !
117 th Element created !
മൂലകം 117 സൃഷ്ടിച്ചു !
ശാസ്ത്രജ്ഞര്‍ മൂലകം 117 സൃഷ്ടിച്ചു. ഈ മൂലകത്തിന്റെ കണ്ടുപിടിത്തം പ്രതിപാദിക്കുന്ന പേപ്പര്‍ Physical Review Letters എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരണത്തിനായി സ്വീകരിച്ചു.
റഷ്യയിലെ ദുബ്നയിലുള്ള Joint Institute for Nuclear Research ലെ Yuri Oganessian ന്റെ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘമാണ് ഈ മൂലകം സൃഷ്ട്ടിച്ചത്.
Calcium -48 ന്റെയും Berklium -249 ന്റെയും ഐസോടോപ്പുകള്‍ കൂട്ടി എടിപ്പിച്ചാണ് പുതിയ മൂലകം നിര്‍മിച്ചത്.
177 ന്യുട്രോനുകളും 176 ന്യുട്രോനുകളുമുള്ള രണ്ടു ഐസോടോപ്പുകളാണ് ശാസ്ത്രജ്ഞര്‍ സൃഷ്ട്ടിച്ചത്.
ആദ്യത്തെ ഐസോടോപ്പിനു 78 മില്ലി സെക്കന്റ് ഉം രണ്ടാമതെതിനു 14 മില്ലി സെക്കന്റ് ഉം അര്‍ദ്ധായുസാണ് ഉള്ളത്.
ഇപ്പോള്‍ ഈ മൂലകം അറിയപ്പെടുന്നത് ununseptium (1,1,7 എന്നര്‍ഥം) എന്ന പേരിലാണ്.
മൂലകം സൃഷ്ട്ടിച്ചത് IUPAC (International Union for Pure and Applied Chemistry ) അംഗീകരിക്കുകയാണെങ്കില്‍ , കണ്ടുപിടിച്ച ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശാനുസരണം IUPAC പുതിയ
ഏറ്റവും അവസാനം ഒരു മൂലകത്തിന്റെ
( kadappad : www.sciencenews.org )
Friday, May 28, 2010
Advantages and disadvantages.
നേട്ടങ്ങളുടെ പൂക്കാലം
മനുഷ്യന്റെ പ്രവചങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും സങ്കല്പങ്ങള്‍കും ഒക്കെ അപ്പുറത്തുള്ള നേട്ടങ്ങളിലേക്കാണ് കൃത്രിമ ജീവരൂപങ്ങള്‍ നമ്മെ കൂട്ടിക്കൊണ്ട് പോവുക എന്നാണ് വെന്ററുടെ അവകാശവാദം.
ആഗോളതാപനതിനു വന്‍തോതില്‍ കാരണമാവുന്ന ഹരിതഗൃഹ വാതകമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്ത് ജൈവ ഇന്ധനമാക്കി മാറ്റുന്ന ബാക്ട്ടീരിയകളെ സൃഷ്ട്ടിക്കുക,
അപകടകരമായ മാലിന്യങ്ങളെ മണ്ണില്‍ നിന്നും വായുവില്‍ നിന്നും ജലത്തില്‍ നിന്നുമൊക്കെ നീക്കം ചെയ്യാന്‍ കഴിയുന്ന സൂക്ഷ്മ ജീവികളെ സൃഷ്ട്ടിക്കുക,
ജല ശുദ്ധീകരണത്തിനു സഹായിക്കുന്ന, എണ്ണ മലിനീകരണം ഇല്ലാതാക്കാന്‍ സഹായിക്കുന്ന കൃത്രിമ ബാക്ടീരിയകളെ സൃഷ്ട്ടിക്കുക
ഇങ്ങനെ പോകുന്നു വെന്ററുടെ സ്വപ്നപദ്ധതികള്‍.
ഔഷധ നിര്‍മാണ രംഗത്തെയും അടിമുടി മാറ്റിയേക്കും കൃത്രിമ ജീവ രൂപങ്ങള്‍.
നൂതന വാക്സിനുകള്‍ നിര്‍മിക്കുന്ന സൂക്ഷ്മ ജീവികളെ സൃഷ്ട്ടിക്കാനും പദ്ധതിയുണ്ട് .
ഒപ്പം ലോകത്തിലെ സമുദ്രങ്ങളിലെ അനന്തമായ ജനിതക വൈവിധ്യം തിരിച്ചറിഞ്ഞു രേഖപ്പെടുത്താനുള്ള ശ്രമവും നടത്തിക്കൊണ്ടിരിക്കുന്നു.
Disadvantages
അവസാനമില്ലാത്ത ആശങ്കകള്‍
ഈ പ്രപഞ്ചത്തിലെ മഹാ വിസ്മയമായ ജീവന്‍ പരീക്ഷണശാലയിലെ കൃത്രിമമായി സൃഷ്ട്ടിക്കപ്പെടുമ്പോള്‍ കാറ്റില്‍ പറക്കുന്നത് ഇതുവരെ ജീവനെ ക്കുറിച്ചുണ്ടായിരുന്ന ധാരണകളും മൂല്യങ്ങളുമൊക്കെയാണ്.
പരീക്ഷണശാലയില്‍ ജീവന്‍ സൃഷ്ട്ടിക്കുന്നതിന്റെ ധാര്‍മിക – നൈതിക പ്രശ്നങ്ങള്‍ ചൂടുള്ള ചര്‍ച്ചാവിഷയം ആയിക്കഴിഞ്ഞു.
ഒപ്പം പ്രകൃതിയെ വെല്ലുവിളിച്ചുള്ള മനുഷ്യന്റെ പടയോട്ടം എവിടെയെത്തുമെന്ന ആശങ്കകളും ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പങ്കുവക്കുന്നു.
സിന്തെറ്റിക് ബയോളജിയിലെ നേട്ടങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളികളയാനാവില്ല. ഇന്നുള്ള ഒരു സങ്കേതം കൊണ്ടും തിരിച്ചറിയാന്‍ കഴിയാത്തത്രയും മാരകമായ ജൈവായുധങ്ങള്‍ ഈ സാങ്കേതിക വിദ്യയിലൂടെ സ്രിഷ്ടിക്കപ്പെട്ടുകൂടെന്നില്ല.
ഏതെങ്കിലും പരീക്ഷണ ശാലയില്‍ സൃഷ്ട്ടിക്കപ്പെട്ടെക്കാവുന്ന, നാമിതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കൃത്രിമ ജീവരൂപങ്ങള്‍ ഏതെങ്കിലും തരത്തില്‍ പരിസ്ഥിതിയില്‍ കലര്‍ന്ന് പെരുകിയാലുണ്ടാകാവുന്ന പ്രത്യാഖാതങ്ങള്‍ പ്രവചനങ്ങള്‍ക്കും അപ്പുറത്താണ്.
അഭിനവ ഫ്രാങ്കസ്റ്റീന്‍ ആകുമോ മനുഷന്‍ ???
ഫ്രാങ്കസ്റ്റീന്‍ വിധിയായിരിക്കുമോ നമ്മെ കാത്തിരിക്കുന്നത് ?
മേരി ഷെല്ലിയുടെ സയന്‍സ് ഫിക്ഷന്‍ നോവലിലെ കഥാപാത്രമാണ് ഫ്രാങ്കസ്റ്റീന്‍.
അദ്ദേഹം ചെളിയും നാരും കമ്പും കൊണ്ടുണ്ടാക്കിയ മനുഷ്യ രൂപത്തിന് ജീവന്‍ നല്‍കുന്നു.
ഒടുവില്‍ “ ശപിക്കപ്പെട്ട സൃഷ്ട്ടാവേ..എന്തിനെന്നെ സൃഷ്ടിച്ചു “ എന്ന ചോദ്യവുമായി ഫ്രാങ്കസ്റ്റീനെ വകവരുത്താന്‍ ഒരുങ്ങുകയാണ് ആ രാക്ഷസരൂപം.
ജീവ രഹസ്യങ്ങളുടെ മാന്ത്രിക ദണ്ഡ് കൈപ്പിടിയിലോതുക്കി അതിമാനുഷനാവാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ അഭിനവ ഫ്രാങ്കസ്റ്റീന്‍ ആവുമോ എന്ന് കണ്ടുതന്നെ അറിയാം.
പ്രശസ്ത സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരനായ ആര്‍തര്‍സി ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടത് പോലെ
“ ഏതു വേണ്ടത്ര വികസിച്ച സാങ്കേതിക ശാസ്ത്രവും മാജിക്കില്‍ നിന്നും ഭിന്നമല്ല. ”
( കടപ്പാട് : ദേശാഭിമാനി കിളിവാതില്‍ )
Artificial Life Dr: Craig Venter
Artificial Life by Dr: Craig Venter.
കൃത്രിമ ജീവന്‍.
എന്തും കൃത്രിമമായി ലഭിക്കുന്ന ഈ ലോകത്ത് ഇനി കൃത്രിമജീവനും !!!
അതെ…
പരീക്ഷണശാലയില്‍ കൃത്രിമ ജീവന്‍ പിറവിയെടുത്തു കഴിഞ്ഞു. അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ. ക്രൈഗ് വെന്റെര്‍ ( Craig Venter ) റുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് അത്ഭുതവും അനന്ത സാധ്യതകളും അവസാനമില്ലാത്ത ആശങ്കകളും കൂടിക്കുഴയുന്ന ചരിത്ര നേട്ടവുമായി രംഗത്തെത്തിയത്.
നാല് കുപ്പി രാസവസ്തുക്കളും കമ്പ്യൂട്ടര്‍ ഉം ഒരു കെമിക്കല്‍ സിന്തസൈസറും ഉപയോഗിച്ചാണതെ അവര്‍ ഭൂമിയിലെ ആദ്യ കൃത്രിമ ജീവനെ സൃഷ്ടിച്ചത് !
ഭൂമിയില്‍ ജീവന്റെ ചരിത്രത്തിലാദ്യമായി സൃഷ്ടിക്കപ്പെട്ട ഈ കൃത്രിമ ജീവരൂപം വിവാദങ്ങളുടെ കൊടുംകാറ്റും ഉയര്‍ത്തിക്കഴിഞ്ഞു.
എന്നും മനുഷ്യന് ഒരു വിസ്മയമായ ജീവന്‍ എന്ന സമസ്യയുടെ രഹസ്യങ്ങള്‍ കൈപിടിയിലൊതുക്കി സ്രഷ്ടാവിന്റെ റോള്‍ ഏറ്റെടുതുകൊണ്ടിരിക്കുകയാണ് മനുഷ്യന്‍.
ഏതായലും മനുഷ്യ ക്ലോണിങ്ങും ഭിന്നജീവി സങ്കരങ്ങളായ കിമെറകളുടെ സ്രിഷ്ടിയും ഉയര്‍ത്തിയ കോലാഹലങ്ങളെക്കാളും വലിയ വിവാദങ്ങള്‍ക്കു തിരികൊളുതിക്കഴിഞ്ഞു വെന്ററുടെ ഈ നേട്ടം.
( കടപ്പാട് : ദേശാഭിമാനി കിളിവാതില്‍,
സീമ ശ്രീലയം.)