Saturday, May 29, 2010

Nano sheet Two diamentional !!!!

Nano sheet.

നാനോ ഷീറ്റ്.

ദ്വിമാന നാനോ ഷീറ്റുകള്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. ജലത്തില്‍ നിര്‍മിച്ച ഏറ്റവും വലിയ ദ്വിമാന പോളിമര്‍ ക്രിസ്റ്റലാണ്.

ഈ ഷീറ്റുകള്‍ക്ക് രണ്ടു തന്മാത്രകളുടെ കനമേ ഉള്ളു. എങ്കിലും ഇവയ്ക്കു നൂറു കണക്കിന് മൈക്രോമീറ്റര്‍ വിസ്തൃതിയുണ്ട് . അതുകൊണ്ടുതന്നെ ഇവയെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും.

തന്മാത്രകളുടെ ഒഴുക്കിനെ നിയന്ത്രിക്കുവാനും രാസ വസ്തുക്കളെയും ജൈവ തന്മാത്രകളേയും കണ്ടുപിടിക്കുവാനും ഈ ഷീറ്റുകള്‍ പ്രയോജനപ്പെടും എന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

Ronald Zuckermann ന്റെ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘമാണ് നാനോ ഷീറ്റ് വികസിപ്പിച്ചെടുത്തത്.

NatureMaterials എന്നാ ജെര്‍ണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിക്കുന്നത്.



( കടപ്പാട് : www.sciencedaily.com )

No comments:

Post a Comment