Advantages
നേട്ടങ്ങളുടെ പൂക്കാലം മനുഷ്യന്റെ പ്രവചങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും സങ്കല്പങ്ങള്‍കും ഒക്കെ അപ്പുറത്തുള്ള നേട്ടങ്ങളിലേക്കാണ് കൃത്രിമ ജീവരൂപങ്ങള്‍ നമ്മെ കൂട്ടിക്കൊണ്ട് പോവുക എന്നാണ് വെന്ററുടെ അവകാശവാദം.
ആഗോളതാപനതിനു വന്‍തോതില്‍ കാരണമാവുന്ന ഹരിതഗൃഹ വാതകമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്ത് ജൈവ ഇന്ധനമാക്കി മാറ്റുന്ന ബാക്ട്ടീരിയകളെ സൃഷ്ട്ടിക്കുക,
അപകടകരമായ മാലിന്യങ്ങളെ മണ്ണില്‍ നിന്നും വായുവില്‍ നിന്നും ജലത്തില്‍ നിന്നുമൊക്കെ നീക്കം ചെയ്യാന്‍ കഴിയുന്ന സൂക്ഷ്മ ജീവികളെ സൃഷ്ട്ടിക്കുക,
ജല ശുദ്ധീകരണത്തിനു സഹായിക്കുന്ന, എണ്ണ മലിനീകരണം ഇല്ലാതാക്കാന്‍ സഹായിക്കുന്ന കൃത്രിമ ബാക്ടീരിയകളെ സൃഷ്ട്ടിക്കുക
ഇങ്ങനെ പോകുന്നു വെന്ററുടെ സ്വപ്നപദ്ധതികള്‍.
ഔഷധ നിര്‍മാണ രംഗത്തെയും അടിമുടി മാറ്റിയേക്കും കൃത്രിമ ജീവ രൂപങ്ങള്‍.
നൂതന വാക്സിനുകള്‍ നിര്‍മിക്കുന്ന സൂക്ഷ്മ ജീവികളെ സൃഷ്ട്ടിക്കാനും പദ്ധതിയുണ്ട് .
ഒപ്പം ലോകത്തിലെ സമുദ്രങ്ങളിലെ അനന്തമായ ജനിതക വൈവിധ്യം തിരിച്ചറിഞ്ഞു രേഖപ്പെടുത്താനുള്ള ശ്രമവും നടത്തിക്കൊണ്ടിരിക്കുന്നു.
Disadvantages
അവസാനമില്ലാത്ത ആശങ്കകള്ഈ പ്രപഞ്ചത്തിലെ മഹാ വിസ്മയമായ ജീവന് പരീക്ഷണശാലയിലെ കൃത്രിമമായി സൃഷ്ട്ടിക്കപ്പെടുമ്പോള്‍ കാറ്റില്‍ പറക്കുന്നത് ഇതുവരെ ജീവനെ ക്കുറിച്ചുണ്ടായിരുന്ന ധാരണകളും മൂല്യങ്ങളുമൊക്കെയാണ്.
പരീക്ഷണശാലയില്‍ ജീവന് സൃഷ്ട്ടിക്കുന്നതിന്റെ ധാര്‍മിക – നൈതിക പ്രശ്നങ്ങള്‍ ചൂടുള്ള ചര്‍ച്ചാവിഷയം ആയിക്കഴിഞ്ഞു.
ഒപ്പം പ്രകൃതിയെ വെല്ലുവിളിച്ചുള്ള മനുഷ്യന്റെ പടയോട്ടം എവിടെയെത്തുമെന്ന ആശങ്കകളും ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പങ്കുവക്കുന്നു.
സിന്തെറ്റിക് ബയോളജിയിലെ നേട്ടങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളികളയാനാവില്ല. ഇന്നുള്ള ഒരു സങ്കേതം കൊണ്ടും തിരിച്ചറിയാന്‍ കഴിയാത്തത്രയും മാരകമായ ജൈവായുധങ്ങള്‍ ഈ സാങ്കേതിക വിദ്യയിലൂടെ സ്രിഷ്ടിക്കപ്പെട്ടുകൂടെന്നില്ല.
ഏതെങ്കിലും പരീക്ഷണ ശാലയില്‍ സൃഷ്ട്ടിക്കപ്പെട്ടെക്കാവുന്ന, നാമിതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കൃത്രിമ ജീവരൂപങ്ങള്‍ ഏതെങ്കിലും തരത്തില്‍ പരിസ്ഥിതിയില്‍ കലര്‍ന്ന് പെരുകിയാലുണ്ടാകാവുന്ന പ്രത്യാഖാതങ്ങള്‍ പ്രവചനങ്ങള്‍ക്കും അപ്പുറത്താണ്.
അഭിനവ ഫ്രാങ്കസ്റ്റീന്‍ ആകുമോ മനുഷന് ???ഫ്രാങ്കസ്റ്റീന്‍ വിധിയായിരിക്കുമോ നമ്മെ കാത്തിരിക്കുന്നത് ?
മേരി ഷെല്ലിയുടെ സയന്‍സ് ഫിക്ഷന്‍ നോവലിലെ കഥാപാത്രമാണ് ഫ്രാങ്കസ്റ്റീന്‍.
അദ്ദേഹം ചെളിയും നാരും കമ്പും കൊണ്ടുണ്ടാക്കിയ മനുഷ്യ രൂപത്തിന് ജീവന് നല്കുന്നു.
ഒടുവില്‍ “ ശപിക്കപ്പെട്ട സൃഷ്ട്ടാവേ..എന്തിനെന്നെ സൃഷ്ടിച്ചു “ എന്ന ചോദ്യവുമായി ഫ്രാങ്കസ്റ്റീനെ വകവരുത്താന്‍ ഒരുങ്ങുകയാണ് ആ രാക്ഷസരൂപം.
ജീവ രഹസ്യങ്ങളുടെ മാന്ത്രിക ദണ്ഡ് കൈപ്പിടിയിലോതുക്കി അതിമാനുഷനാവാന്‍ ശ്രമിക്കുന്ന മനുഷ്യന് അഭിനവ ഫ്രാങ്കസ്റ്റീന്‍ ആവുമോ എന്ന് കണ്ടുതന്നെ അറിയാം.
പ്രശസ്ത സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരനായ ആര്തര്സി ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടത് പോലെ
“ ഏതു വേണ്ടത്ര വികസിച്ച സാങ്കേതിക ശാസ്ത്രവും മാജിക്കില്‍ നിന്നും ഭിന്നമല്ല. ”
( കടപ്പാട് : ദേശാഭിമാനി കിളിവാതില്‍ )